തൃശൂർ: കേരളത്തിലെ എഴുത്തുകാർക്കിടയിൽ അസഹിഷ്ണുതയും മൗനവും നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ടാണ് രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോൾ, ചിലതിൽ എഴുത്തുകാർ പ്രതിഷേധിക്കുകയും, ചിലതിൽ മൗനം അവലംബിക്കുകയും ചെയ്യുന്നതെന്ന് സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. സംസ്‌കാര സാഹിതി സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു വടക്കേടത്ത്. പ്രതിഷേധ കൂട്ടായ്മയിൽ ഡോ. അജിതൻ മേനോത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.വി. കൃഷ്ണൻ നായർ, ഡോ. ഷൊർണ്ണൂർ കാർത്തികേയൻ, അഡ്വ. എൽദോ പുത്തൂർ, ചലച്ചിത്രതാരം രമാദേവി, പ്രൊഫ. ജോൺ സിറിയക് തുടങ്ങിയവർ സംസാരിച്ചു...