തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയോ കോഴിക്കോടോ ആവശ്യപ്പെടാൻ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. പാർട്ടിക്ക് സ്വാധീനമുള്ള, വിജയസാദ്ധ്യതയുള്ള മണ്ഡലമാണ് ആഗ്രഹിക്കുന്നതെന്നും ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
യോഗത്തിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി അദ്ധ്യക്ഷനായി. പാർട്ടി ദേശീയ സെക്രട്ടറി വർഗീസ് ജോർജ്, മുൻ മന്ത്രിമാരായ വി. സുരേന്ദ്രൻ പിള്ള, കെ.പി. മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസ്, ജില്ലാ പ്രസിഡന്റ് യുജിൻ മൊറേലി തുടങ്ങിയവർ പങ്കെടുത്തു. വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി സംസ്ഥാന നേതാക്കളായ എം.പി. വീരേന്ദ്രകുമാർ, ശ്രേയാംസ് കുമാർ എന്നിവർ പങ്കെടുത്തില്ല.