village
വി.ആർ. സുനിൽകുമാർ എം.എൽ.എ ശിലാസ്ഥാപനം നിർവഹിക്കുന്നു.

മാള: പൊയ്യ പഞ്ചായത്തിലെ മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു. പൊയ്യ പഞ്ചായത്തിലെ ആദ്യ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയാണ്. 44 ലക്ഷം രൂപ ചെലവഴിച്ചാണ് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.വി.ആർ. സുനിൽ കുമാർ എം.എൽ.എ. ശിലാസ്ഥാപനം നിർവഹിച്ചു. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി മുഖ്യാതിഥിയായി. സിബി ഫ്രാൻസിസ്, പി.എം. അയ്യപ്പൻ കുട്ടി, എം.ബി. സുരേഷ്, ടി.എ. തോമസ്, കെ.വി. തോമസ് തുടങ്ങിയവർ സംസാരിച്ചു...