പുതുക്കാട്: കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2017-19 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച വിവിധ പദ്ധതികളായ ജനറേറ്റർ, ഇൻസിനറേറ്റർ, സോളാർ, ലേബർ റൂം ഉപകരണങ്ങൾ, എക്‌സ് റേ യൂണിറ്റ്, ഹേമറ്റോളജി ഉപകരണങ്ങൾ, സി.സി.ടി.വി എന്നിവയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് മാത്യു റിപ്പോർട്ട് അവതിരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, ഡി.എം.ഒ: ഡോ. കെ.ജെ. റീന, ഡോ. ടി.വി. സതീശൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആശ ഉണ്ണിക്കൃഷ്ണൻ, വി.കെ. ലതിക, ഷാജു കാളിയേങ്കര, പ്രീബനൻ ചൂണ്ടേല പറമ്പിൽ, ജോളി തോമാസ്, അൽഫോൺസ സ്റ്റിമ, കലാപ്രിയ സുരേഷ്, ജിനി മുരളി, അംബിക സഹദേവൻ, സി.ആർ. സുരേഷ്, എം.എ. ഫ്രാൻസീസ്, കെ.ആർ. രാജേന്ദ്രൻ, പി.ആർ. തിലകൻ, രാഘവൻ മുളങ്ങാടൻ, യു.ജി. സരസ്വതി, പി.ബി. പ്രതീഷ്, ഡോ. സരളാദേവി എന്നിവർ പ്രസംഗിച്ചു.