ഗുരുവായൂർ: മമ്മിയൂർ മുതുവട്ടൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഓഫീസ് (വ്യാഭാര ഭവൻ) കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി.എ. ലോകനാഥൻ അദ്ധ്യക്ഷനായി. ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി, ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, ലൂക്കോസ് തലക്കോട്ടൂർ, സൈസൺ മാറോക്കി, ടി.എൻ. മുരളി, ആന്റോ തോമസ്, സി.വി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ഉദ്ഘാടനം സമ്മേളനത്തിന് ശേഷം സ്‌നേഹ വിരുന്നും ഗാനമേളയുമുണ്ടായി.