സേവാഭാരതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ ശുചീകരണ പ്രവർത്തനം നടത്തുന്നു
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളേജ് പരിസരം സേവഭാരതി പ്രവർത്തകർ ശുചീകരിച്ചു. ഇരുപത് പേരടങ്ങുന്ന സംഘമാണ് മെഡിക്കൽ കോളേജിലെ ചാലുകളും വരാന്തകളും ശുചീകരിച്ചത്. ഖണ്ഡ് സേവാ പ്രമുഖ് പി.ആർ. ഉണ്ണിക്കൃഷ്ണൻ, ത്യാഗരാജൻ, ബാലകൃഷ്ണൻ, സന്ദീപ് എന്നിവർ നേതൃത്വം നൽകി.