ചാലക്കുടി: ഗായത്രി ആശ്രമത്തിൽ വിപുലമായ ചടങ്ങുകളോടെ മഹാശിവരാത്രി ആഘോഷിക്കും. രാവിലെ മുതൽ ശിവപൂജ, പഞ്ചാക്ഷരി നാമജപം, മൃത്യുഞ്ജയ പുഷ്പാഞ്ജലി എന്നിവ നടക്കും. ചൊവ്വാഴ്ച പുലർച്ചെ ബലിതർപ്പണം, പിതൃനമസ്‌കാരം, ഗുരുപൂജ എന്നിവയാണ് ചടങ്ങുകൾ. സ്വാമി ദിവ്യാനന്ദ സരസ്വതി, ചേർത്തല മോഹനൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447409973.