muniyara
കണ്ടെത്തിയ തകര്‍ത്ത മുനിയറകളിലൊന്ന്‌

പുതുക്കാട്: ചിമ്മിനി എസ്റ്റേറ്റിനുള്ളിൽ മുനിയറകളുടെ സമുച്ചയം നാശാവസ്ഥയിൽ. മഹാശിലാ യുഗത്തിന്റെ ശേഷിപ്പുകളായ മുനിയറകളുടെ സമുച്ചയം കണ്ടെത്തിയത് പാലപ്പിള്ളി ചിമ്മിനി വനാതിർത്തിയിലും റബർ തോട്ടത്തിലുമായാണ്. അറുത്തെടുത്ത കൂറ്റൻ കരിങ്കൽ പാളികൾ കൊണ്ട് വശങ്ങളും മുകൾ ഭാഗവും മൂടിയ നിലകളിലാണ്. കണ്ടെത്തിയ മുനിയറകൾ അടുത്തടുത്താണ്. മിക്കവയും നശിപ്പിക്കപ്പെട്ട നിലയിലാണ്. 1936 ലെ കൊച്ചി സർക്കാർ ഗസറ്റ് അനുസരിച്ച് പുരാവസ്തു സ്മാരകമാണ് എലിക്കോട് ഗണപതി വിഗ്രഹം. വർഷങ്ങൾക്ക് മുമ്പ് തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും നേതൃത്വത്തിൽ ക്ഷേത്രം നിർമ്മിച്ചു.

ക്ഷേത്രപരിസരത്ത് ശിലാ നിർമ്മിതമായ ഒട്ടേറെ പീഠങ്ങളും ബലിക്കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. പാലപ്പിള്ളി-ചിമ്മിനി മേഖലയിലെ പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങൾ രേഖപ്പെടുത്തുന്നതിനായി സംസ്ഥാന പുരാവസ്തു വകുപ്പിന്റെ തൃശൂർ പ്രാദേശിക കേന്ദ്രം ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ശിലാസ്മാരക അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ സ്മാരകങ്ങളുടെ അവസ്ഥ, ലൊക്കേഷൻ എന്നിവ രേഖപ്പെടുത്തുന്ന സർവേ പുരോഗമിക്കുകയാണ്. മുനിയറകളുടെ പ്രാധാന്യം മനസിലാക്കാതെ കുറുമാലി പുഴയിൽ കൽപ്പടവുകൾ തീർക്കാനും മറ്റും മുനിയറകളുടെ ശിലകൾ ഉപയോഗിച്ചതായാണ് കാണുന്നത്...