വടക്കാഞ്ചേരി: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യ ബോധമുണ്ടാക്കിയത് പ്രവാസി സമൂഹമാണെന്നും കാർഷിക മേഖലയിലും, വ്യാവസായിക മേഖലയിലും സംസ്ഥാനം കൈവരിച്ച നേട്ടത്തിന്റെ വലിയൊരു പങ്ക് പ്രവാസി സമൂഹത്തിനുണ്ടെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. വടക്കാഞ്ചേരിയിൽ പ്രവാസി സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.കെ. ബിജു എം.പി കമ്പ്യൂട്ടറൈസേഷന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരീ തോമസ് ആദ്യ ഡെപ്പോസിറ്റ് സ്വീകരണവും നിർവഹിച്ചു.തൃശൂർ ജോയിന്റ് രജിസ്ട്രാർ ടി.ആർ. സതീഷ് കുമാർ, വിവിധ സഹകരണ സംഘം പ്രതിനിധികൾ രാഷട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.