പാവറട്ടി: ഓട്ടോ ഡ്രൈവറായ അമ്പലത്ത് വീട്ടിൽ അലിമോന് റോഡിൽ നിന്നും കളഞ്ഞുകിട്ടിയ തുക വേറെ ഒന്നും ചിന്തിക്കാതെ പാവറട്ടി പൊലീസിൽ ഏൽപ്പിച്ച് മാതൃക കാട്ടി. എളവള്ളി മമ്മായിയിലെ ഓട്ടോ തൊഴിലാളിയാണ് അലി. തുക കിട്ടിയ ഉടൻ എളവള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റിനെയും കൂട്ടി പാവറട്ടി സബ് ഇൻസ്‌പെക്ടർ ആദം ഖാനെ ഏൽപ്പിച്ചു. ഓട്ടോ ഡ്രൈവറായ അലിയെ എസ്.ഐ അഭിനന്ദിച്ചു.