thirumangalam
തിരുമംഗലം ക്ഷേത്രം

വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ഇന്ന് ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച്ച പുലർച്ചെ മഹാഗണപതി ഹോമം, ധാര, നവകം, പഞ്ചകം, പഞ്ചഗവ്യം, ശ്രീഭൂതബലി, വൈകീട്ട് മഹാദേവന് പ്രസാദശുദ്ധി, ചതുശുദ്ധി, രക്ഷോഘ്‌ന ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തഹോമം, പുണ്യാഹം, അത്താഴപൂജ, എന്നിവ നടന്നു.

രാത്രി കലോത്സവവിജയികൾ അവതരിപ്പിക്കുന്ന ഹിറ്റ് സംഗീത നിശ അരങ്ങേറി. ഇന്ന് മഹാഗണപതിഹവനം, ഹോമം, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ശുദ്ധി എന്നിവയുണ്ടാാവും. ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് ദിവാകരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് മോഹനൻ പനങ്ങാട്ടിരിയുടെ നേതൃത്വത്തിൽ മേളം, പഞ്ചവാദ്യം, തായമ്പക, ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ട്, രാത്രി ചുറ്റുവിളക്ക്, സമ്പൂർണ്ണ നെയ് വിളക്ക്, നിറമാല തുടർന്ന് സിനിമ സീരിയൽ ആർട്ടിസ്റ്റുകളായ സ്‌നേഹ ദിവാകരനും സിനി വർഗീസും അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ. രാവിലെയും വൈകീട്ടും നടക്കുന്ന ദേവന്മാരുടെ എഴുന്നള്ളിപ്പ് രഥത്തിലായിരിക്കും. യൂണിറ്റി കോർണർ പോളക്കൽ സെന്റർ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ കാവടിവരവും നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി നേതൃത്വം നല്കും.