sn-college
നാട്ടിക ശ്രീനാരായണ കോളേജ്

തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിൽ അമ്പത് വർഷത്തെ പ്രണയ ദമ്പതികളുടെ സംഗമം 'രമണീയം ഒരു കാലം' ശ്രദ്ധേയമായി. നിരവധി പ്രണയ ദമ്പതികളും അവരുടെ സുഹൃത്തുക്കളും പ്രധാനാദ്ധ്യാപകനായിരുന്ന ടി.ആർ ഹാരിയും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി ഉദ്ഘാടനം ചെയ്തത് സിനിമാ താരവും പൂർവ്വ വിദ്യാർത്ഥിയുമായ ഇ.എ രാജേന്ദ്രനും പത്നി സന്ധ്യാ രാജേന്ദ്രനുമാണ്.

70 വയസ് മുതൽ 25 വയസ് വരെയുള്ള ദമ്പതികളോടൊപ്പം 40 ദിവസവും 56 ദിവസവും മാത്രം പ്രായമുള്ള കുഞ്ഞുങ്ങളും സംഗമത്തിൽ പങ്കെടുത്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ സുഭാഷിണി അദ്ധ്യക്ഷത വഹിച്ചു. അലുമ്നി സെക്രട്ടറി വി.എൻ രണദേവ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഡീനും എസ്.എൻ നാട്ടികയിലെ പൂർവ അദ്ധ്യാപകനുമായിരുന്ന ടി.കെ ശങ്കര നാരായണൻ, സി.കെ സുഹാസ് , പി.എൻ സുചിന്ത്, സി.ആർ സുന്ദരൻ, ടി.കെ ഹരിദാസ്, പി.എം ശരത് കുമാർ , ബകുൾ ഗീത്, ദൃശ്യ ഷൈൻ എന്നിവർ സംസാരിച്ചു..