തൃശൂർ : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കനുകൂലമായി പ്രതികരിച്ചതിന്റെ പേരിൽ പ്രശസ്ത തിമിലവാദ്യ കലാകാരനായ കലാമണ്ഡലം അനീഷിനെ കൊണ്ടാഴി തൃത്തംതളി ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ചുള്ള പഞ്ചവാദ്യസംഘത്തിൽ നിന്ന് ഭീഷണിപ്പെടുത്തി ഒഴിവാക്കിയതിൽ യുവകലാസാഹിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. യുവകലാസാഹിതി ചേലക്കര മേഖലാ സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് കലാമണ്ഡലം അനീഷ്. ഭീഷണിപ്പെടുത്തിയും വിലക്കേർപ്പെടുത്തിയും തൊഴിൽ ചെയ്യാൻ അനുവദിക്കാത്തവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും യുവകലാസാഹിതി ജില്ലാ സെക്രട്ടറി സി.വി. പൗലോസും, പ്രസിഡന്റ് ഹനീഫ കൊച്ചന്നൂരും ആവശ്യപ്പെട്ടു.