thirumangalam
എങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ ശിവരാത്രിയോട് അനുബന്ധിച്ച് നടന്ന ഭക്തജനങ്ങളുടെ തേരുവലിയ്ക്കൽ

വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ഭക്തിനിർഭരമായി ആഘോഷിച്ചു. രാവിലെ മഹാഗണപതിഹോമം, നവകം, പഞ്ചാഗവ്യം, ശ്രീഭൂതബലി, ശീവേലി എന്നിവ നടന്നു. തന്ത്രി പഴങ്ങാപ്പറമ്പ് ദിവാകരൻ നമ്പൂതിരി മുഖ്യകാർമമികത്വം വഹിച്ചു. ഉച്ചതിരിഞ്ഞ് കെ. മോഹനൻ പനങ്ങാട്ടിരി ആൻഡ് പാർട്ടിയുടെ മേളം, പഞ്ചവാദ്യം എന്നിവ കൊഴുപ്പേകി. രാവിലെയും വൈകീട്ടും ദേവന്മാരെ രഥത്തിൽ എഴുന്നള്ളിച്ചു. യൂണിറ്റി കോർണർ , പോളക്കൻ സെന്റർ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ കാവടിയാട്ടം ക്ഷേത്രനടയിൽ ആടിത്തിമിർത്തു. രാത്രി സിനിമ-സീരിയൽ താരങ്ങളായ സ്നേഹ ദിവാകരൻ, സിനി വർഗ്ഗീസ് എന്നിവരുടെ നൃത്തനൃത്ത്യങ്ങൾ, തായമ്പക എന്നിവ അരങ്ങേറി. ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി ചടങ്ങുകൾക്ക് നേതൃത്വം നല്കി.