ചാവക്കാട്: ചേറ്റുവ ബോട്ട് ജെട്ടി പരിസരത്ത് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകുന്നു. ഗുരുവായൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കരുവന്നൂർ പുഴയിൽ നിന്നും ഗുരുവായൂരിലേക്ക് വരുന്ന കുടിവെള്ള പൈപ്പാണ് പൊട്ടിയിരിക്കുന്നത്. മൂന്നു ദിവസമായിട്ട് കുടിവെള്ളം പുഴയിലേക്ക് ഒഴുകി പോകുകയാണിവിടെ. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ മാസം 24നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി കരുവന്നൂർ കുടി വെള്ള പദ്ധതി ഉദ്ഘാടനം ചെയ്തത്. പൊട്ടിയ പൈപ്പ് എത്രയും പെട്ടെന്ന് ശരിയാക്കി തരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.