മാള: തെക്കെ തിരുത്ത എസ്.എൻ.ഡി.പി ശാഖ യോഗത്തിന്റെ തെക്കെ തിരുത്ത -ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിന്റെ പടിപ്പുര ഉദ്ഘാടനം ക്ഷേത്രം തന്ത്രി രാമാനന്ദ സ്വാമി നിർവഹിച്ചു, ക്ഷേത്രം മേൽശാന്തി രതീഷ് ശാന്തി പൂജാകർമ്മങ്ങൾക്ക് നേതൃത്വം നൽകി, തുടർന്ന് നടന്ന അനുഗ്രഹ സമ്മേളനത്തിൽ ശാഖ പ്രസിഡന്റ് കെ.എസ്. വത്സൻ അദ്ധ്യക്ഷത വഹിച്ചു, രാമാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. മാള എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം ടി.ആർ. സുബ്രൻ, കുണ്ടൂർ ശാഖ പ്രസിഡന്റ് പരമേശ്വരൻ, ക്ഷേത്രം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.എം. വിഷ്ണു ശ്രീകാന്ത്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.പി. വിഷ്ണു എന്നിവർ ആശംസകൾ അർപ്പിച്ചു, ശാഖ സെക്രട്ടറി സി.കെ. മനോജ് സ്വാഗതവും, യൂത്ത് മൂവ്മെന്റ് സെക്രട്ടറി കെ.എം. അർച്ചന നന്ദിയും പറഞ്ഞു.