തൃശൂർ: പുഴങ്കര ബാലനാരായണൻ വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ സാഹിത്യകാരനാണെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്. പുഴങ്കര മാദ്ധ്യമ അവാർഡ് പോൾ മാത്യുവിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. പുഴങ്കരയുടെ 27 ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണസമിതിയാണ് അവാർഡ് നൽകിയത്. അനുസ്മരണ സമിതി ചെയർമാൻ അഡ്വ.വി.എൻ. നാരായണൻ അദ്ധ്യക്ഷനായി. എക്‌സ്പ്രസ് മുൻ പത്രാധിപർ കെ. ബാലകൃഷ്ണൻ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷീബ ബാബു, അഡ്വ. ടി.ഗോപകുമാർ, വിൻസന്റ് പുത്തൂർ, ബാലചന്ദ്രൻ, കെ. കൃഷ്ണകുമാർ, ജോബി കെ.തോമസ് എന്നിവർ പ്രസംഗിച്ചു. പോൾമാത്യു മറുപടി പറഞ്ഞു...