തൃശൂർ: ഗുരുവായൂരിന്റെ സമഗ്ര വികസനത്തിനായി മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ജനകീയ വികസന സെമിനാർ സംഘടിപ്പിക്കും. ചേംബർ ഒഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് നാലിന് ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ ഇ. ശ്രീധരൻ വിഷയം അവതരിപ്പിക്കും. സി.എൻ ജയദേവൻ എം.പി, കെ.വി അബ്ദുൾ ഖാദർ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ വി.എസ് രേവതി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി മോഹൻ ദാസ്, കൊച്ചിൻ ഷിപ്‌യാർഡ് എം.ഡി മധു. എസ്. നായർ എന്നിവർ പ്രഭാഷണം നടത്തും. 25 വിവിധ സംഘടനകളുമായി സഹകരിച്ചാണ് സെമിനാർ നടത്തുന്നത്. സെമിനാറിൽ വിവിധ പദ്ധതികൾ കൂടിയാലോചനകളിലൂടെ നടത്തുന്നതും, ഗുരുവായൂർ വികസന അതോറിറ്റി രൂപീകരിക്കുന്നതും അടക്കമുള്ള വിഷയങ്ങൾ ഉയർന്നുവരുമെന്ന് സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി മുഹമ്മദ് യാസിൻ, സെക്രട്ടറി രവി ചങ്കത്ത്, കെ.ആർ ഉണ്ണിക്കൃഷ്ണൻ, പി. മുരളീധരൻ എന്നിവർ പങ്കെടുത്തു...