കയ്പ്പമംഗലം: പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വനിത ഹെൽത്ത് ക്ലബിന്റെ ഉദ്ഘാടനം പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. സുധീർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി, മെഡിക്കൽ ഓഫീസർ ഡോ. സജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കമൽജിത്ത് എന്നിവർ സംസാരിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് 2.75 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്. രാവിലെ 6 മുതൽ 10 വരെയും, വൈകീട്ട് 3.30 മുതൽ 7 വരെയുമാണ് ഹെൽത്ത് ക്ലബ് പ്രവർത്തിക്കുക.