ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി ശിവാനന്ദൻ കൊടികയറ്റി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് പ്രൊഫ. സി.സി. വിജയൻ, സെക്രട്ടറി എം.കെ. വിജയൻ, ട്രഷറർ എ.എ. ജയകുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മാർച്ച് 13നാണ് ശ്രീവിശ്വനാഥ ക്ഷേത്ര മഹോത്സവം.