എരുമപ്പെട്ടി: എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ സി.ഐ സ്റ്റേഷനായി മാറി. ആദ്യത്തെ സി.ഐയായി വിപിൻ ഗോപിനാഥ് ചുമതലയേറ്റു. സ്റ്റേഷൻ ഹെഡ് ഓഫീസറുടെ ചുമതല എസ്.ഐയിൽ നിന്ന് മാറി ഇനി മുതൽ സി.ഐക്കായിരിക്കും. എസ്.ഐക്ക് ക്രമസമാധാന പാലനവും കേസ് അന്വേഷണവുമായിരിക്കും ചുമതല. പുതിയ എസ്.ഐയായി റിൻസൻ തോമാസും ചുമതലയേറ്റു.