cn-jayadevan

തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സി.പി.ഐയുടെ സ്ഥാനാർത്ഥി നിർണയത്തിൽ തനിക്കുള്ള അസംതൃപ്തി പ്രകടമാക്കി സി.എൻ. ജയദേവൻ. അഞ്ച് വർഷത്തെ തന്റെ പ്രവർത്തനത്തെക്കുറിച്ച് പാർട്ടിയോ ജനങ്ങളോ പരാതിപ്പെട്ടിട്ടില്ലെന്നും സിറ്റിംഗ് എം.പിയെ മാറ്റുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പാർട്ടി ആലോചിച്ചില്ലെന്നും ജയദേവൻ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കുന്നതിനെതിരെയും ജയദേവൻ തുറന്നടിച്ചു. ഇതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ ജയദേവൻ തൃശൂരിൽ രാജേന്ദ്രനേക്കാൾ ജയസാദ്ധ്യത രാജാജിക്കാണെന്നും പ്രതികരിച്ചു.