തൃശൂർ: എസ്.എൻ.ഡി.പി യോഗം ചേറ്റുപുഴ ശാഖയുടെ പൊതുയോഗം പത്തിന് രാവിലെ 9.30ന് ചേറ്റുപുഴ ശാഖാ മന്ദിരത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ മുഖ്യാതിഥിയാകും. യോഗം ബോർഡ് മെമ്പർമാരായ മോഹൻ കുന്നത്ത്, കെ.വി. വിജയൻ, എൻ.വി. രഞ്ജിത്ത്, യൂണിയൻ കമ്മിറ്റി അംഗം ചന്ദ്രൻ കടവിൽ, യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ, സെക്രട്ടറി ഡി. രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. അറയ്ക്കൽ സുനിക്കുള്ള ധനസഹായം പ്രസിഡന്റ് കാഞ്ചന ബാബുരാജൻ, സെക്രട്ടറി ശോഭന ജയൻ എന്നിവർ ചേർന്ന് കൈമാറും.