തൃശൂർ : കേരള യൂത്ത് ക്ലബ് അസോസിയേഷൻ, തൃശൂർ എസ്.സി.-എസ്.ടി.വികസന സമിതി, കാക്കാലൻ കുറവർ മഹാസഭ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കലാഭവൻ മണിയെ അനുസ്മരിച്ചു. സാഹിത്യ അക്കാഡമി സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങ് കേരള യൂത്ത് ക്ലബ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിജു ആട്ടോർ ഉദ്ഘാടനം ചെയ്തു. കെ.കെ.എം. എസ്.സംസ്ഥാന പ്രസിഡന്റ് കെ.എം. മോഹൻ അദ്ധ്യക്ഷത വഹിച്ചു.
ചേർപ്പ് ബ്ലോക്ക് മെമ്പർ കെ.എ. പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി. ശ്രേയ്‌സ് എസ്. കുമാർ മണിയുടെ പാട്ടുകൾ കോർത്തിണക്കി ഗാനം ആലപിച്ചു. കെ.പി. അമൃത കുമാരി, നിസാർ മരതയൂർ, പി.എ. സുബ്രഹ്മണ്യൻ, ബാബു പരിപ്പൂക്കാരൻ, വേണുജി നെടുപുഴ, ടി.എ. ശങ്കരൻകുട്ടി, ദാസൻ കാട്ടുങ്ങൽ, ശങ്കർ വെങ്കിടങ്ങ്, ഭാനുമതി അനിയൻ, എൻ.കെ. കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.