കുറ്റിച്ചിറ : കുണ്ടുകുഴിപ്പാടം - കുറ്റിച്ചിറ ശ്രീനാരായണ ധർമ്മ പരിപാലന സ്കൂൾ ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ കുണ്ടുകുഴിപ്പാടം ശ്രീ അന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം, ഉത്രട്ടാതി പൊങ്കാല വെള്ളിയാഴ്ച ക്ഷേത്രം മേൽശാന്തി സഹദേവൻ കത്രേഴത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നു. പുലർച്ചെ അഞ്ചിന് നടതുറക്കൽ, നിർമ്മാല്യ ദർശനം. 5.30ന് ഗണപതിഹോമം, 6.30ന് ഉഷപൂജ, 8.30 ന് വടക്ക് പുറത്തമ്മയ്ക്ക് തോറ്റംപാട്ട്, 9.00ന് ഉത്രട്ടാതി പൊങ്കാല, 9.30 ന് ചതുർശുദ്ധി, ധാര , പഞ്ചഗവ്യം, പഞ്ചകം, പഞ്ചവിംശതി കലശാഭിഷേകം, ഉച്ചപൂജ, 11ന് ശ്രീഭൂതബലി, 12ന് മഹാ അന്നദാനം, വൈകീട്ട് 6.30ന് ദീപാരാധന, അത്താഴപൂജ, 7.30 ന് വലിയ ഗുരുതി (12 പാത്രം), 8 ന് മംഗള പൂജ...