ചാലക്കുടി: കേന്ദ്ര സർക്കാർ ഫണ്ടുകൾ എത്തുമ്പോൾ സംസ്ഥാന സർക്കാർ മുഖം തിരിച്ചുനിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ബി.ജെ.പിയുടെ പരിവർത്തന യാത്രയ്ക്ക് ചാലക്കുടിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്തെ കുതിച്ചുചാട്ടത്തിനായി കൊണ്ടുവന്ന ആയുഷ് പദ്ധതി മന്ത്രി തോമസ് ഐസക്കാണ് അട്ടിമറിച്ചത്. എ.എൻ. രാധാകൃഷ്ണൻ തുടർന്നു പറഞ്ഞു.
സൗത്ത് ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗം യുവമോർച്ച ഓൾ ഇന്ത്യ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. സുരേഷ് അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. സജി കുറുപ്പ്, കെ.യു. ദിനേശൻ, സംസ്ഥാന കമ്മിറ്റി അംഗം ഗീതാകുമാരി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മദ്ധ്യമേഖലാ സെക്രട്ടറി എൻ.പി. ശങ്കരൻ കുട്ടി പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, സജീവ് പള്ളത്ത്, വത്സൻ ചമ്പക്കര, സി.പി. സെബാസ്റ്റ്യൻ, ടി.ടി. ആന്റു, പി.എസ്. ശ്രീരാമൻ എന്നിവർ പ്രസംഗിച്ചു.