തൃശൂർ: പുൽവാമ ഭീകരാക്രമണത്തിന് ശേഷം അമേരിക്ക ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങളെ കൊണ്ട് പാക്കിസ്ഥാനെതിരെ പറയിപ്പിക്കാൻ സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി മദ്ധ്യമേഖലാ പരിവർത്തന യാത്രയ്ക്ക് തൃശൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പട്ടാളക്കാരനോ, കർഷകനോ പോറൽ പോലുമേൽക്കുന്ന ഒരു കരാറിലും മോദി ഒപ്പു വെച്ചിട്ടില്ല. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാർക്ക് ബുള്ളറ്റ് പ്രൂഫ് പോലും വാങ്ങിച്ചു കൊടുക്കാത്ത സർക്കാരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. പറഞ്ഞ വാക്ക് പാലിക്കുന്ന നട്ടെല്ലുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. എൻ.ഡി.എ സർക്കാർ വന്നതിനു ശേഷമാണ് പട്ടാളക്കാർക്ക് മൂന്നര ലക്ഷം ബുള്ളറ്റ് പ്രൂഫുകൾ വാങ്ങി നൽകിയതെന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ബി.ജെ.പി തൃശൂർ മണ്ഡലം ജനറൽ സെക്രട്ടറി രഘുനാഥ് സി. മേനോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണൻ, മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ.നാരായണൻ നമ്പൂതിരി, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.നിവേദിത എന്നിവർ ആമുഖ പ്രഭാഷണം നടത്തി. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂർണ, സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ, സംസ്ഥാന സമിതിയംഗം ദയാനന്ദൻ മാമ്പുള്ളി, മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി വേണുഗോപാൽ, സെക്രട്ടറി എ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി. രമ, കോർപറേഷൻ കൗൺസിലർ വിൻഷി അരുൺകുമാർ, പ്രദീപ് കുമാർ, ഇ.വി. കൃഷ്ണൻ നമ്പൂതിരി, പി.എസ്. കണ്ണൻ, മനോജ് നെല്ലിക്കാട്, ദിനേഷ് കരിപ്പേരിൽ, രവി തിരുവമ്പാടി, സജിത്ത് നായർ, മുരളി കോളേങ്ങാട്ട്, ഉഷ മരുതൂർ തുടങ്ങിയവർ പങ്കെടുത്തു. തൃശൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റൻ ശോഭാസുരേന്ദ്രനെ പുഷ്പഹാരവും വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഷാളും അണിയിച്ചു.....