തൃശൂർ: ജില്ലാപഞ്ചായത്തിന്റെ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഭവനനിർമ്മാണം പൂർത്തീകരിച്ച 91 ഭവനങ്ങളുടെ താക്കോൽദാനവും വിവിധ ഗ്രന്ഥശാലകൾക്കുള്ള ഫർണീച്ചർ വിതരണവും അംഗൻവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണവും ജില്ലാപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പത്മിനി ടീച്ചർ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അദ്ധ്യക്ഷ മഞ്ജുള അരുണൻ , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെന്നി ജോസഫ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. ഡിക്‌സൺ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീല വിജയകുമാർ, ജില്ലാപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ , ചേലക്കര ഡിവിഷൻ മെമ്പർ ഇ. വേണുഗോപാല മേനോൻ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ടി.എസ്. മജീദ്, ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി കെ.എൻ ഹരി എന്നിവർ സംസാരിച്ചു...