ചാലക്കുടി: കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മാർച്ച് 9, 10 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ മുതൽ ക്ഷേത്രച്ചടങ്ങുകൾ തുടങ്ങും. രാത്രി ഏഴിന് ഗാനമേള. ഞായറാഴ്ച രാവിലെ ഏഴിന് മരത്തോമ്പിള്ളി ഭരതക്ഷേത്രത്തിൽ നിന്നും പറയെഴുന്നള്ളിപ്പ് ആരംഭിക്കും. ഉച്ചയ്ക്ക് ക്ഷേത്ര നടയിൽ ആയിരത്തിയൊന്ന് കതിനാവെടി, വൈകീട്ട് കാഴ്ചശീവേലി ആരംഭിക്കും. ഇതോടൊപ്പം പാണ്ടിമേളവും കുടമാറ്റവും നടക്കും. തുടർന്ന് വെടിക്കെട്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെടുന്ന താലിയെഴുന്നള്ളിപ്പുകൾ രാത്രി ക്ഷേത്രാങ്കണത്തിലെത്തും. പത്തിന് ഡോ. ആർ.എൽ.വി.രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം.എന്നിവയാണ് പ്രധാന ചടങ്ങുകൾ. ജനറൽ കൺവീനർ സുന്ദരൻ പാമടത്ത്, സേവാസമിതി സെക്രട്ടറി വിജയൻ മൂഴിക്കൽ, കൺവീനർ ബാലകൃഷ്ണൻ ചൂണ്ടാണി, കൺവീനർമാരായ അമ്പാടി ഉണ്ണിക്കൃഷ്ണൻ, എം.സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.