എരുമപ്പെട്ടി: മലപ്പുറം വളാഞ്ചേരിയിൽ കരിങ്കൽ ക്വാറിയിൽ വീണ് കടങ്ങോട് സ്വദേശി മരിച്ചു. കുഴിപ്പത്ത് കോളനിയിൽ ചീരത്ത് കോരൻ മകൻ സുരേഷ് (46) ആണ് മരിച്ചത്.
മലപ്പുറം വളാഞ്ചേരി എടയൂരിലെ കരിങ്കൽ ക്വാറിയിൽ ഇന്നലെ രാവിലെയാണ് അപകടം. ജാക്ക് ഹാമർ തൊഴിലാളിയായ സുരേഷ് പാറ പൊട്ടിക്കാൻ കുഴിയെടുക്കുന്നതിനിടയിൽ മുകളിൽ നിന്ന് വീഴുകയായിരുന്നു. ഭാര്യ: പ്രബിത. മക്കൾ: ശില്പ, ഷിജിൽ. മരുമകൻ: വിനോദ് കുമാർ.