ചാവക്കാട്: സാധാരണക്കാർക്കും തൊഴിലാളികൾക്കും ഗുണപ്രദമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആയുഷ്മാൻ കേരളത്തിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ രാഷ്ട്രീയം മറന്ന് തയ്യാറാകണമെന്ന് ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി.എം.എസ്) ഗുരുവായൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. വി. വേണുഗോപാൽ അദ്ധ്യക്ഷനായി. ബിഎംഎസ് മേഖലാ സെക്രട്ടറി വി.കെ. സുരേഷ് ബാബു, ട്രഷറർ വി.എസ്. പ്രകാശൻ, കെ.എസ്. സന്തോഷ്, മുഹമ്മദ് യൂനസ്, ഇ. രാജൻ, വി.ഡി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി. വേണുഗോപാൽ (പ്രസിഡന്റ്ര്), ഇ.കെ. സുഭാഷ്, വി.ഡി. അനിൽകുമാർ (വൈസ് പ്രസിഡന്റ്ര്മാർ), സുമേഷ് ദ്വാരക (സെക്രട്ടറി), ഇ. രാജൻ, എസ്.വി. ഷാജി(ജോയിന്റ് സെക്രട്ടറിമാർ), ഒ.കെ.അജിതൻ.