e-sreedharan
ശിവപത്മം പുരസ്‌കാര ജേതാവ് ഇ.ശ്രീധരൻ

ഗുരുവായൂർ: ഗുരുവായൂർ നായർ സമാജം കുറൂരമ്മ ദിനത്തിൽ നൽകുന്ന 'ശിവപത്മം' പുരസ്‌കാരത്തിന് മെട്രോമാൻ ഡോ. ഇ. ശ്രീധരൻ അർഹനായി. ഫലകം, പ്രശസ്തിപത്രം, 10,001 രൂപ മാതൃദക്ഷിണ, പൊന്നാട എന്നിവയടങ്ങിയതാണ് ശിവപത്മം പുരസ്‌കാരം.

കുറൂരമ്മ ദിനമായ മാർച്ച് 13 ന് രാവിലെ 10 ന് ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനം നികുതി വകുപ്പ് സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മിഷണറുമായ പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്‌കാരം ഡോ. ഇ. ശ്രീധരന് സമ്മാനിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്‌സൺ വി.എസ്. രേവതി മുഖ്യാതിഥിയാകും...