പുതുക്കാട്: ലോകസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യപിച്ചിട്ടില്ലെങ്കിലും തൃശൂർ പാർലമെന്റ് സീറ്റിൽ സി.പി.ഐയുടെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണം പുതുക്കാട് മണ്ഡലത്തിൽ ആരംഭിച്ചു. ചുമരെഴുത്തുകൾ പകുതിയോളം പൂർത്തിയായി. ബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. പുതുക്കാട് മണ്ഡലത്തിലെ നെന്മണിക്കര, അളഗപ്പനഗർ, തൃക്കൂർ പഞ്ചായത്തുകളിലാണ് പ്രചരണം കൂടുതലായി നടന്നിട്ടുള്ളത്.