ചെറുതുരുത്തി: ബൈക്ക് അപകടത്തിൽ വയോധികൻ മരിച്ചു. വെട്ടിക്കാട്ടിരി മനക്കൽ പാടത്ത് വീട്ടിൽ അബ്ദുൾ ഖാദർ (വാപ്പു73) ആണ് മരിച്ചത്. വെട്ടിക്കാട്ടിരി പളളി കേന്ദ്ര ജമാഅത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റാണ്. ബുധനാഴ്ച രാതി 8.30 ന് വെട്ടിക്കാട്ടിരി പള്ളിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ വെട്ടിക്കാട്ടിരി വീടിന് സമീപം ബൈക്ക് ഇടിക്കുകയായിരിന്നു. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 9.30ന് മരിച്ചു. ദീർഘകാലമായി വെട്ടിക്കാട്ടിരി പള്ളിയിൽ പ്രസിഡന്റായിരുന്നു. ചെറുതുരുത്തി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൾ സലാം, ഖാലിദ് (രണ്ട് പേരും റിയാദിൽ), സാബിറ, ഷെജീറ. മരുമക്കൾ: ഹസിന, യൂസഫ്, മജീദ്.