school-annual-day

കൂരിക്കുഴി കെ.എ.എം.യു.പി സ്‌കൂൾ വാർഷികാഘോഷം കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: കൂരിക്കുഴി കെ.എ.എം.യു.പി സ്‌കൂൾ വാർഷികാഘോഷവും സ്‌റ്റേജ് സമർപ്പണവും നടത്തി. കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജിത്ത് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക ശ്രീലത, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ‌‌ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജീഷ നവാസ്, പഞ്ചായത്തംഗം സൈനുദ്ദീൻ, സ്‌കൂൾ മാനേജർ പ്രവീൺ വാഴപ്പിള്ളി, ഹംസ, ഉഷടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് എൻഡോവ്‌മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.