koottayotam
വനിതാ ദിനത്തോട് അനുബന്ധിച്ച് ജേസിഐ തൃപ്രയാറിൽ സംഘടിപ്പിച്ച കൂട്ടയോട്ടം ദേശീയ ഉപാദ്ധ്യക്ഷ രാഖി ജെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

തൃപ്രയാർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയും സ്ത്രീകളുടെ ആരോഗ്യവും, സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുന്നതിന്റെ ഭാഗമായി ജേസിഐ തൃപ്രയാർ കൂട്ടയോട്ടം സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴിനാണ് തൃപ്രയാർ സെന്ററിൽ നിന്നും കൂട്ടയോട്ടം ആരംഭിച്ചത്. ജേ.സി.ഐ ദേശീയ ഉപാദ്ധ്യക്ഷ രാഖി ജെയിൻ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. സോൺ പ്രസിഡന്റ് രജനീഷ് അവിയൻ, സി.എ ആവാസ് മാസ്റ്റർ, സി.ആർ രകേഷ് ശർമ്മ എന്നിവർ സംസാരിച്ചു. തൃപ്രയാർ ജേസിഐ പ്രസിഡന്റ് പ്രൊഫ. നിർമ്മല പരമേശ്വരൻ, ധന്യ ഷൈൻ, സി.പി. റോബിൻ, അലൻ ആന്റണി, മനോജ് കുന്നത്ത് എന്നിവർ നേതൃത്വം നൽകി...