തൃശൂർ: പ്രഥമ ഇസാഫ് സ്ത്രീരത്‌ന അവാർഡ്, ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് കരസ്ഥമാക്കിയ രാജ്യത്തെ ഏക മത്സ്യത്തൊഴിലാളി സ്ത്രീയും ഇസാഫ് സ്വാശ്രയ സംഘാംഗവുമായ രേഖ കാർത്തികേയന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്‌പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഇന്ന് ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഇസാഫ് കോ-ഓപ്പറേറ്റീവ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിൽ വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ അവാർഡ് സമ്മാനിക്കും.