തൃശൂർ: സ്ത്രീകളെ അമ്മയായി കണ്ട് ആരാധിക്കണമെന്ന് പഠിപ്പിച്ച മഹാത്മാവായിരുന്നു ശ്രീരാമകൃഷ്ണദേവനെന്ന് കെ. ജയകുമാർ പറഞ്ഞു. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിൽ ശ്രീരാമകൃഷ്ണദേവന്റെ 184ാമത് ജയന്തി ആഘോഷത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഠം പ്രസിഡന്റ് സ്വാമി സദ്ഭവാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി നന്ദാത്മജാനന്ദ സ്വാഗതം പറഞ്ഞു.