mala-jci
മാള പൊലീസ് എസ്.എച്ച്.ഒ. പി.എം. ബൈജു മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യുന്നു

മാള: വനിതാദിനത്തോടനുബന്ധിച്ച് ജെ.സി.ഐ മാളയും മാള കാർമ്മൽ കോളേജിലെ വുമൺസ് സെല്ലും ചേർന്ന് മാരത്തോൺ സംഘടിപ്പിച്ചു. കോളേജിലെ വുമൺസ് സെൽ അംഗങ്ങളായ വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്. കോളേജിൽ നിന്ന് ആരംഭിച്ച മാരത്തോൺ മാള ടൗൺ ചുറ്റി സമാപിച്ചു. മാള പൊലീസ് എസ്.എച്ച്.ഒ. പി. എം. ബൈജു മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ജെ.സി.ഐ മാള പ്രസിഡന്റ് ഇ.ഡി. സാബു, പ്രിൻസിപ്പാൾ സിസ്റ്റർ ലിജോ എന്നിവർ സംസാരിച്ചു. സമാപന യോഗത്തിൽ ഫോട്ടോഗ്രഫർ സീമ സുരേഷ് വിദ്യാർത്ഥിനികളുമായി സംവദിച്ചു.