തൃപ്രയാർ : നാട്ടിക ശ്രീനാരായണ കോളേജിൽ നിന്നും വിരമിച്ച ജീവനക്കാരുടെ സംഘടനയായ 'ഓർമ്മ' സംഗമം നടന്നു. നാട്ടിക ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന ചടങ്ങ് കെ.വി ജയരാജൻ മാസ്റ്റർ ഉദ്ഘാടനം ചെയതു. ടി.ഡി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.സി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ . ഡി . നീലകണ്ഠൻ, കുഞ്ഞൻ നാരായണൻ, ഡോ . ബി . ഷാജി, പി.ആർ ഗോപിനാഥൻ, സി.എച്ച് ദാസൻ എന്നിവർ സംസാരിച്ചു.