kalyan
തൃശൂർ തങ്ങാലൂർ വില്ലേജിൽ കേരള സർക്കാർ ഭൂമിയിൽ കല്യാൺ ജ്വല്ലേഴ്‌സ് പണിതു നൽകിയ ഫ്‌ളാറ്റ് സമുച്ചയം- ഭൂമിഗീതം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുന്നു. മന്ത്രി വി.എസ്. സുനിൽകുമാർ, അനിൽ അക്കര എം.എൽ.എ, ജില്ലാ കളക്ടർ ടി.വി. അനുപമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കല്യാൺ ജ്വല്ലേഴ്‌സ് എം.ഡി. ടി.എസ്. കല്യാണരാമൻ എന്നിവർ സമീപം.

തൃശൂർ: ഭവന രഹിതർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. തൃശൂർ തങ്ങാലൂർ വില്ലേജിൽ സർക്കാർ ഭൂമിയിൽ കല്യാൺ ജ്വല്ലേഴ്‌സ് പണിതു നൽകിയ ഫ്‌ളാറ്റ് സമുച്ചയം- ഭൂമിഗീതം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാതൃകാപരമായ മികച്ച ഭവനങ്ങളാണ് കല്യാൺ ജ്വല്ലേഴ്‌സ് നിർമ്മിച്ചതെന്നും മന്ത്രി പറഞ്ഞു. ഫ്‌ളാറ്റുകളുടെ താക്കോൽദാന കർമ്മം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ ടി.വി. അനുപമ എന്നിവർ സംസാരിച്ചു. 700 സ്‌ക്വയർഫീറ്റ് വിസ്തീർണമുള്ളതാണ് ഓരോ ഫ്ളാറ്റുകളഉം. രണ്ടു കിടപ്പുമുറികളും അടുക്കളയും ഹാളും ബാൽക്കണിയുമുണ്ട്. കിടപ്പുമുറികളിൽ ഒരെണ്ണം ബാത്ത് അറ്റാച്ച്ഡ് ആണ്. ഫ്‌ളാറ്റ് നിർമാണത്തിന്റെ മേൽനോട്ടം വഹിച്ച കെ.പി പരമേശിനെ മന്ത്രി എ.സി. മൊയ്തീൻ ആദരിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് എം.ഡി. ടി.എസ്. കല്യാണരാമൻ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് വിജയ ബാബുരാജ് ,വാർഡ് മെമ്പർ ഗീത മോഹൻലാൽ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.