വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ ആയിരം കണ്ണി ഭഗവതിയുടെ തിരുമുമ്പിൽ പൊങ്കാല സമർപ്പിക്കാൻ വൻ ഭക്തജന തിരക്ക്. ഞായറാഴ്ച രാവിലെ 10 ന് സജിത്ത് ശാന്തി പണ്ടാര അടുപ്പിൽ തീ പകർന്നതിനെ തുടർന്ന് ഭക്തജനങ്ങളുടെ പൊങ്കാല അടുപ്പുകളിൽ തീ പകർന്നു. ഉച്ച പൂജയ്ക്ക് ശേഷം ദേവി നൃത്തത്തിൽ വന്ന് എല്ലാ പൊങ്കാല കലങ്ങളിലും തീർത്ഥം തളിച്ച് അനുഗ്രഹിച്ചു. സെക്രട്ടറി വിശ്വംഭരൻ കാതോട്ട്, പ്രസിഡന്റ് ഉത്തമൻ കാതോട്ട്, ട്രസ്റ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി....