thriprayar-pantham
തൃപ്രയാർ തേവർക്ക് കൈപ്പന്തം ഒരുങ്ങുന്നു

തൃപ്രയാർ: തേവരുടെ മകയിരം പുറപ്പാട് ദിവസം മുതൽ ആറാട്ടുപുഴ പൂരം കഴിയുന്നത് വരെയുള്ള തേവരുടെ ഗ്രാമ പ്രദക്ഷിണത്തിന് ഇക്കുറി മാറ്റ് കൂടും. തേവർക്ക് വഴികാട്ടാനായി പന്തം പിടിച്ച് ഇരുട്ടിനെ അകറ്റുന്നതിന് പന്തം തയ്യാറായി വരുന്നു. കൈപ്പന്തത്തിന്റെ സ്വർണ്ണ വെളിച്ചം വീശുന്നതിന്റെ ചുമതല നിർവഹിക്കുന്നത് 'കുടംകുളം ഊരോത്ത് വീട്ടിൽ സോമനും , പെരിങ്ങോട്ടുകര തൊട്ടി പറമ്പിൽ ശരതും ആണ്. പാരമ്പര്യമായി ഈ ജോലി ഒരു സമർപ്പണമായിട്ടാണ് ഇവർ ചെയ്യുന്നത്. 250ൽ അധികം വർഷമായി പന്തം പിടിക്കുന്ന ജോലി ഇവരുടെ വീട്ടുകാർ ചെയ്തുവരുന്നതായി പറയുന്നു. കഴിഞ്ഞവർഷം മുതൽ പുതിയ കൈപ്പന്തത്തിലാണ് വെൺ തിരിവെട്ടം തെളിക്കുന്നത്. പന്തത്തിന്റെ പണികളിലാണ് ഇരുവരും. സോമൻ പാചക തൊഴിലാളിയാണ്. ശരത്താകട്ടെ ഇലക്ട്രീഷ്യനും. ഒമ്പത് ദിവസക്കാലം ഇവർ മറ്റൊരു ജോലിയും ചെയ്യാറില്ല. ഭഗവത് കടാക്ഷത്തിനായി അവകാശമായ പണി മാത്രമാണ് ഇവർ ചെയ്യുക. തേവരുടെ കാര്യം ഭംഗിയാക്കുക അത്ര മാത്രം....