pich
പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനടുത്ത് അപകടത്തിൽ പെട്ട പിക്കപ്പ് വാൻ

കയ്പ്പമംഗലം: ദേശീയപാത 66 പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് സമീപം ടാങ്കർ ലോറിയും മീൻ കയറ്റിവന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാനിലെ ഡ്രൈവർ ചെറായി പള്ളിപ്പുറം സ്വദേശി തെന്നിശ്ശേരി വീട്ടിൽ സ്രെഫിൻ (26), തെന്നിശ്ശേരി ലൈനീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനടുത്ത് വളവിൽ ഇന്നലെ രാവിലെ 5.30 ഓടെയായിരുന്നു അപകടം. മുനമ്പത്ത് നിന്നും കുന്നംകുളത്തേക്ക് മീൻ കയറ്റി പോവുകയായിരുന്നു പിക്കപ്പ് വാൻ. കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി. പിക്കപ്പ് വാൻ പൂർണമായും തകർന്നു.