kumba-bharani-
ചാവക്കാട് മുതുവട്ടൂർ ശ്രീചെട്ട്യാലക്കൽ ഭഗവതി ക്ഷേത്രത്തിൽ ഭരണി ആഘോഷം

ചാവക്കാട്: മുതുവട്ടൂർ ശ്രീചെട്ട്യാലക്കൽ ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം വിവിധ പരിപാടിളോടെ ഭക്തിസാന്ദ്രമായി നടന്നു. രാവിലെ മുതൽ ഗണപതി ഹോമം, കേളി, അഷ്ടപദി മറ്റു വിശേഷാൽ പൂജകൾ നടന്നു. ഉച്ചയ്ക്ക് ഒന്നിന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പും തുടർന്ന് വീരഭദ്ര സ്വാമിയുടെ ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിപ്പും ഭഗവതി ക്ഷേത്രത്തിലേക്ക് എത്തി. വൈകിട്ട് പറയെടുപ്പ്, പറയെടുപ്പിന് ശേഷം വിവിധ കരകളിൽ നിന്നും ആഘോഷങ്ങളെത്തി കൂട്ടി എഴുന്നള്ളിപ്പ് നടന്നു. വർണ്ണ കാവടികൾ, തെയ്യം, തിറ, നാടൻ കലാരൂപങ്ങൾ, വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി. രാത്രിയിൽ തായമ്പകയും ഉണ്ടായിരുന്നു, ക്ഷേത്ര ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.