ചാവക്കാട്: ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു. കൗക്കാനപ്പെട്ടി ആണ്ടത്ത് പറമ്പിൽ ഷെഫീറി(23)നാണ് കുത്തേറ്റത്. വടക്കേക്കാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയ്ക്കിടെയായിരുന്നു സംഭവം. പരിക്കേറ്റ ഷഫീറിനെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി.