തൃശൂർ: കർഷകരുടെയും തൊഴിലാളികളുടെയും തൊഴിൽ നിഷേധകരായ ചെറുപ്പക്കാരുടെയുമെല്ലാം ശബ്ദമായി അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളുമെന്ന് കൺവെൻഷനിൽ എൽ.ഡി.എഫ് തൃശൂർ മണ്ഡലം സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലമായി തുടർന്നു വരുന്ന തീവ്രഹിന്ദുത്വ ശക്തികളുടെ ഭരണം ഇന്ത്യയുടെ ജനാധിപത്യ മതേതര സ്വഭാവത്തെ പൂർണമായും തകർത്തു. ജനാധിപത്യത്തിന് അടിത്തറ പാകുന്ന ഭരണഘടനയെ സംരക്ഷിക്കുന്നതിന് ഭരണ സ്ഥാപനങ്ങളുടെ കരുത്ത് നിലനിറുത്തുന്നതിന് ജനങ്ങളുടെ സംരക്ഷണത്തിനെല്ലാം ഈ തിരഞ്ഞെടുപ്പിനെ വെല്ലുവിളിയായി ജനം ഏറ്റെടുക്കണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശൂർ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു...