തൃശൂർ: തൃശൂർ ജില്ലാ ഭരണകൂടം പതിനേഴാം ലോകസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ടി.വി അനുപമയുടെ അദ്ധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. എല്ലാം കുറ്റമറ്റ രീതിയിലാക്കാൻ നോഡൽ ഓഫീസർമാർ ടീമായി പ്രവർത്തിക്കുകയും ഓരോ നോഡൽ ഓഫീസറുടെയും കീഴിൽ ശക്തമായി പ്രവർത്തിക്കുന്ന ടീമുണ്ടാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ എം.ഡി.സി പ്രവർത്തനം ആരംഭിച്ചു. എം.ഡി.സി പ്രവർത്തനങ്ങൾക്കായി സ്‌ക്വാഡ് രൂപീകരിച്ചു. സ്വീപ്പ് പ്രവർത്തനങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടുതൽ ചിട്ടയോടെ അവ നടത്താനും തീരുമാനമായി. പ്രശ്‌നങ്ങളുണ്ടെങ്കിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു. നിലവിലുളള 18 നോഡൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

നോഡൽ ഓഫീസർമാരുടെ ചുമതല, ഫോൺ നമ്പർ, യഥാക്രമം:

മാൻപവർ മാനേജ്‌മെന്റ് : എ.ഡി.എം റെജി. പി. ജോസഫ് (മൊ: 8547610081), ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ മാനേജ്‌മെന്റ് : പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ (9496046010/ 9387058110), ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് : റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ. എം. ഉമ്മർ (8547639008/ 9446530747), ട്രെയിനിംഗ് മാനേജ്‌മെന്റ് : ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ സി. ലതിക (8547610089/ 9446869815), മെറ്റീരിയൽ മാനേജ്‌മെന്റ് : കളക്ടറേറ്റ് ഫിനാൻസ് ഓഫീസർ പി.ജെ. തോമസ് (8547610092) , മാതൃകാ പെരുമാറ്റചട്ടം : അസിസ്റ്റന്റ് കളക്ടർ എസ്. പ്രേംകൃഷ്ണൻ (9446002175/ 9446464641 ), തിരഞ്ഞെടുപ്പ് ചെലവുകളുടെ നിരീക്ഷണം : സ്‌റ്റേറ്റ് ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ. അഭിലാഷ് (9447786336/ 9447631702 ), തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ ചുമതല : ജില്ലാ പ്ലാനിംഗ് ഓഫീസറായ ടി. ആർ. മായ (9495098597/ 9846486999).
ക്രമസമാധാനപാലനത്തിന്റെയും ജില്ലാ സെക്യൂരിറ്റി പ്ലാനിന്റെയും ചുമതല : ഇരിങ്ങാലക്കുട ആർ.ഡി.ഒ സി.ആർ. കാർത്യാനിദേവി (9497715877), ബാലറ്റ് പേപ്പർ / ഡമ്മി ബാലറ്റ് ചുമതല : ഡെപ്യൂട്ടി കളക്ടർ ടി. ഉണ്ണികൃഷ്ണൻ (8547610085/ 9995733990) , മീഡിയയുടെയും കമ്മ്യൂണിക്കേഷന്റെയും ചുമതല : ജില്ലാ ഇൻഫർമേഷൻ ഓഫീസർ വി.ആർ. സന്തോഷ് (9846979162), കമ്പ്യൂട്ടറൈസേഷൻ, ഐ.സി.ടി ആപ്ലിക്കേഷൻസ്, സൈബർ സെക്യൂരിറ്റി എന്നിവയുടെ ചുമതല : ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസറായ കെ. സുരേഷ് (9447195558),

സ്വീപ്പ് : ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ പി.ഡി സിന്ധു (9446461648), സ്‌പെഷ്യൽ തഹസിൽദാർ (എൽ.ആർ) സുജ വർഗീസ്സ് (9495630783), പരാതി പരിഹാരം, ഹെൽപ്പ് ലൈൻ എന്നിവയുടെ ചുമതല ഹുസൂർ ശിരസ്തദാർ എം.ടി. സജി (8547610091) എന്നിവർക്കും, എസ്.എം.എസ്. മോണിട്ടറിംഗിന്റെയും കമ്മ്യൂണിക്കേഷൻ പ്ലാനിന്റെയും ചുമതല അസിസ്റ്റന്റ് ഇൻഫർമാറ്റിക്‌സ് ഓഫീസർ സി.ഡബ്ല്യൂ. ബെർക്ക്വിൻസിനും (9446320199) , ഡിസ്ട്രിക്റ്റ് കോൺടാക്റ്റ് ഓഫീസറുടെയും വോട്ടർ ഹെൽപ്പ്‌ലൈൻ (1950) ജില്ലാ നോഡൽ ഓഫീസറുടെയും ചുമതല ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ എ.സി. സോജൻ (8281118457/9446178785).