തൃശൂർ: തിരുവമ്പാടി ശിവസുന്ദറിനെ, തിരുവമ്പാടി ദേവസ്വത്തിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. ഒന്നാം സ്മൃതിദിനത്തിൽ പുഷ്പാർച്ചനയും നടന്നു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. പി. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. നാട്ടിലെ ആനകളും അവയുടെ ഭാവിയും എന്ന വിഷയത്തിൽ ഡോ. പി.എസ്. ഈസ ക്ലാസെടുത്തു. ആർട്ടിസ്റ്റ് രാജൻ വരച്ച ശിവസുന്ദറിന്റെ ഫോട്ടോ, വ്യവസായി ഡോ. ടി.എ. സുന്ദർമേനോന് സമ്മാനിച്ചു. തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവൻകുട്ടി, ഡോ. ടി.എ. സുന്ദർമേനോൻ എന്നിവർ പ്രസംഗിച്ചു.