ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ മഹോത്സവം ഇന്ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ കൊടികയറി 10 ദിവസം നീളുന്ന ഉത്സവാഘോഷ പരിപാടികൾ ഒമ്പതാം ദിവസമായ ഇന്നലെ രാത്രി ഒമ്പതിന് പള്ളിവേട്ടയും പള്ളിക്കുറുപ്പും നടന്നു. മഹോത്സവ ദിനമായ ഇന്ന് രാവിലെ എട്ടിന് ശീവേലി, 11ന് ഉച്ചപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് 2.30ന് എഴുന്നള്ളിപ്പ്, മൂന്നിന് വിവിധ കരകളിൽ നിന്നുള്ള എഴുന്നള്ളിപ്പ് ആഘോഷ വരവുകൾ പുറപ്പെട്ടു. വൈകിട്ട് അഞ്ചിന് ഇവ ക്ഷേത്രത്തിൽ എത്തി കൂട്ടി എഴുന്നള്ളിപ്പ് നടക്കും. 6.30ന് ദീപാരാധന, രാത്രി 9.30ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 10.30നു ആറാട്ട് തുടർന്ന് കൊടിയിറക്കൽ എന്നിവ നടക്കും.